Verse 1ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോ
എന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോ
Verse 2എന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ല
സങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ല
Verse 3രക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾ
കർത്തവതു ഹിമസമമായ് മാറ്റി തൻപ്രിയ മകനാക്കി
Verse 4കാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെ
കാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന്
Verse 5അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന്
അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്
Verse 6സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദം
കാണും പ്രിയനെ, സ്തുതിയിൻ പല്ലവി പാടും ഞാനെന്നും