ഞാൻ പൂർണ്ണ ഹൃദത്തോടെ
യഹോവയെ സ്തുതിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്
നിൻ നാമത്തെ എന്നും കീർത്തിക്കും
Verse 2
യഹോവ പീഠിതർക്കഭയസ്ഥാനം
കഷ്ടകാലത്തൊരഭയ സ്ഥാനം
അവൻ ലോകത്തെ നീതിയോടെ
നേരായി ന്യായപാലനം ചെയ്തിടും
Verse 3:
അവന്റെ പ്രാമാണങ്ങൾ അനുസരിക്കിൽ
ജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേ
ബലവാനാം ശത്രുക്കൾ കൈയ്യേറിയാലും
വിടുവിച്ചവൻ നമ്മെ പരിപാലിക്കും