LyricFront

Njan vilichapekshicha naalil nee enikkutharam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം നൽകി എന്റെ ഉള്ളിൽ ബലം നൽകി എന്നെ ധൈര്യപ്പെടുത്തി എൻ വഴി കുറവു തീർത്തു
Verse 2
കഷ്ടങ്ങൾ തീർന്നീടാറായ് പ്രതിഫലം ലഭിക്കാറായ് എൻ സാക്ഷി അങ്ങു സ്വർഗ്ഗത്തിലും എൻ ജാമ്യക്കാരൻ ഉയരത്തിലും
Verse 3
എണ്ണുന്നെൻ ഉഴൽച്ചകളെ കണ്ണുനീർ തുരുത്തിയിലും നിന്റെ പുസ്തകത്തിലവ എഴുതിയിരിക്കയാൽ ഒന്നിലും ഭയപ്പെടില്ല
Verse 4
യഹോവ എൻ പരിപാലകൻ വലഭാഗത്തെന്നും തണലും പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും ഒന്നും എന്നെ ബാധിക്കയില്ല
Verse 5
ആറു കഷ്ടം കഴിയും ഏഴാമത്തേതിലും കാക്കും തിന്മ തൊടാതവൻ നന്മയാൽ കാത്തിടും വൻ കൃപയിൽ ദിനവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?