LyricFront

Njan yahovaye ella nalilum vazhthidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്
Verse 2
എന്റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു എന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു
Verse 3
തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല
Verse 4
യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ
Verse 5
നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ
Verse 6
മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും
Verse 7
നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം
Verse 8
ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല എൻ ദൈവം എന്റെ ആശ്രയം അതെത്രയുത്തമം
Verse 9
സങ്കീർത്തനം 34
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?