ഞാൻ യഹോവയെ നിത്യം സ്തുതിക്കും
അവനിൽ എന്നും ഞാൻ ആശ്രയിക്കും
അവന്റെ പാതയെ പിൻ തുടരും
തന്റെ കൽപ്പന ആചരിക്കും
Verse 2
എന്റെ കഷ്ടങ്ങളിൽ എന്റെ ദുഃഖങ്ങളിൽ
നീ മാത്രമല്ലാതെ ആരുമില്ല
Verse 3
ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ
പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ
പ്രിയന്റെ സ്നേഹം മാടിവിളിച്ചു എന്നെ
തൻ പ്രിയമകനാക്കി തീർത്തുവല്ലോ
Verse 4:
അവന്റെ കൽപ്പനകൾ ആചരിപ്പാൻ
തന്റെ കൃപയിൽ നിത്യം വളരാൻ
അന്നന്നുവേണ്ടുന്ന മന്നയെ നൽകി
അനുദിനമവനെന്നെ പോറ്റിടുന്നു