LyricFront

Njanente karthaavin svantham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്റെ കർത്താവിൻ സ്വന്തം സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ ദയതോന്നിയെന്നെത്തൻ മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ
Verse 2
കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ- കണ്ടു യുഗങ്ങൾക്കു മുന്നേ അന്നേ ബലിയാകാൻ ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ ഞാനെന്റെ...
Verse 3
തൻ മക്കളെത്താൻ കൺമണിപോലെ ഉൺമയിൽ കാക്കുന്നതാലെ കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ ധൈര്യമായ് അനുദിനം വാഴുന്നു ഹാ ഞാനെന്റെ...
Verse 4
കർത്താവെന്നെത്തൻ കൂടാരമറവിൽ കാത്തീടും കഷ്ടത വരികിൽ ചുറ്റും എതിർക്കുന്ന ശത്രുക്കൾ മുൻപിൽ ഞാൻ മുറ്റും ജയം നേടിടും ഞാനെന്റെ...
Verse 5
ഒന്നെയെനിക്കാശ തൻ സന്നിധാനം ചേർന്നെന്നുമാനന്ദഗാനം പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനം ചെയ്തെന്നും പാർത്തീടേണം ഞാനെന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?