Verse 1ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്റെ നാട്ടിൽ
ഞാനൊരിക്കൽ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടിൽ
എന്റെ കർത്താവിന്റെ വീട്ടിൽ
Verse 2തീരുമെന്റെ യാത്രയുടെ ക്ലേശമെല്ലാം തീരും
ചേരും ഞാനെൻ പ്രിയതമന്റെ വീട്ടിൽ ചെന്നുചേരും
ദൂരമധികമില്ലിനി നേരമധികമില്ലിനി
കുരിശെടുത്തു പോകുമെൻ തീർത്ഥയാത്ര തീർന്നിടും
നാട്ടിൽ ചെന്നു ചേർന്നിടും
Verse 3വീടൊരു കൂടാരമാകും ഭൗമഭവനമിന്നു
കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നു
ഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാം
ഇന്നു കണ്ണുനീരിന്റെ താഴ്വരയിൽ തുടരുന്നു
ഹൃദി പ്രത്യാശ വിടരുന്നു
Verse 4അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട്
അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്
അന്നതെല്ലാം തീർന്നിടും, കണ്ണുനീരു തോർന്നിടും
അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും
വിരുതുകൾ ഞാൻ നേടിടും