LyricFront

Njanum enikkulla sarvasvavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനും എനിക്കുള്ള സർവ്വസ്വവും ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ ഞാനും കുടുംബവും സേവിച്ചീടും യാഹെന്ന ദൈവത്തെ ഇന്നുമെന്നും
Verse 2
എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം ആരാധിച്ചിടുമാ ധന്യനാമം അർപ്പിച്ചിടും എൻ സമസ്തവും സ്തോത്രത്തിൻ യാഗങ്ങളാൽ ഞാനും...
Verse 3
സന്തോഷ സന്താപ വേളകളിൽ ഒന്നായണയും തൻ സന്നിധിയിൽ സ്നേഹിച്ചിടും ക്ഷമിച്ചിടും കരുതീടും തമ്മിൽ തമ്മിൽ ഞാനും...
Verse 4
നാഥൻ എനിക്കേകിടും ദാനമെല്ലാം സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും ദുഃഖിതർക്കും പീഡിതർക്കും ആവോളം നന്മചെയ്യും ഞാനും...
Verse 5
എന്നിൽ നിയുക്തമാം ദൈവയിഷ്ടം ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും സത്യ-ധർമ്മ-നീതി-മാർഗ്ഗം നിത്യവും പിന്തുടരും ഞാനും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?