LyricFront

Odunnu njan odunnu njan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓടുന്നു ഞാൻ ഓടുന്നു ഞാൻ പരമവിളിയുടെ ലാക്കിലേക്ക് സ്വർഗ്ഗ സീയോനതാ വിദൂരതയിൽ വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
Verse 2
കാൽവറി മലമുകളേറി തന്റെ കാൽകരം കുരിശതിൽ തറയ്ക്കപ്പെട്ടു ദേഹമാം തിരശ്ശീല ചിന്തിയതാൽ ജീവനിൻ പുതുവഴി തുറന്നെനിക്കായ്
Verse 3
ആത്മാവിൻ അഭിഷേകം നല്കിയവൻ വിശുദ്ധരിൽ കൂട്ടായ് മയേകിയവൻ തലയാകും തന്നോളം വളർന്നിടുവാൻ അനുദിനം തരുന്നു നൽ വചനങ്ങളും
Verse 4
കാന്തനുമായുള്ള വാസമോർത്താൽ ഇഹത്തിലെ വാസമിതേതുമില്ലേ വാട്ടം മാലിന്യങ്ങളേശിടാത്തൊര- വകാശമെനിക്കായ് താനൊരുക്കിടുന്നു
Verse 5
വരുവതിനിനിയും നാളധികമാമോ മൽപ്രിയനേ കൺകൾ കൊതിച്ചിടുന്നേ കാന്തയിന്നൊരുക്കങ്ങൾ തീർന്നില്ലയോ യുഗായുഗം പ്രിയനുമായ് വസിച്ചിടുവാൻ
Verse 6
ഈ മഹൽ ഭാഗ്യത്തെ ധ്യാനിക്കുമ്പോൾ നാൾ തോറും ഭാരങ്ങളകന്നിടുന്നേ എൻ പ്രിയൻ തേജസ്സിൽ വെളിപ്പെടുന്നാ- നാളിതാ വേഗം ഇങ്ങടുത്തിടുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?