LyricFront

Onne ullenikkaanandam ulakil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധിയണയുവതേ അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽ
Verse 2
മാനം ധനമീ മന്നിൻ മഹിമകളെന്നും ശാന്തിയെ നൽകാതെ ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക
Verse 3
നീർത്തോടുകളിൽ മാനേപ്പോലെൻ മാനസമീശനിൽ സുഖം തേടി വറ്റാ ജീവജലത്തിൻ നദിയെൻ വറുമയെയകറ്റി നിവൃതിയരുളി
Verse 4
തൻ ബലിവേദിയിൽ കുരുകിലും മീവലും വീടും കൂടും കണ്ടതുപോൽ എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയം തേടും സതതം
Verse 5
കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി മന്നിൽ ജീവിതപാതയതിൽ എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപമഴപോൽ ചൊരികിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?