LyricFront

Onnumaathram njaan aagrahikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു ദൈവമേ നിന്റെ മുഖം കാണുവാൻ എന്റെ മാനസം വാഞ്ഛിക്കുന്നു നാഥാ നിന്റെ ശബ്ദം കേൾക്കുവാൻ
Verse 2
പാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽ പാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻ ആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ ഒന്നുമാത്രം...
Verse 3
ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻ എന്നിലുള്ള കുറവുകൾ പരിഹരിക്കുന്നു ദുർഘടങ്ങളെ തരണം ചെയ്യുവാൻ ബലവും ജ്ഞാനവും നൽകേണമേ ഒന്നുമാത്രം...
Verse 4
കറകളങ്കമോ തെല്ലുമേശിടാതിഹെ തിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻ സകല നിനവിലും പ്രവൃത്തിയിലും ഭയവും ഭക്തിയും തരേണമേ ഒന്നുമാത്രം...
Verse 5
ഇനിയും ഭൂമിയിൽ അനേകരായ ജനം രക്ഷിതാവിനെ അറിയാതിരിക്കുമ്പോൾ അലസ-മനസ്സുമായ ഞാനിരിക്കുവാൻ അനുവദിക്കല്ലേ എൻ രക്ഷകാ ഒന്നുമാത്രം...
Verse 6
സകലവും സദാ പാരിലെന്റെ ശരണവും കരുണയുള്ള യേശുവേ നീ മാത്രമേ മഹത്വനാളിനായ് ഒരുങ്ങീടുവാൻ ദിനവും നിൻകൃപ പകരണേ ഒന്നുമാത്രം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?