LyricFront

Orikkalen jeevitha maruvil yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കലെൻ ജീവിത മരുവിൽ യേശു ഒരു നവ വസന്തമായി കടന്നുവന്നു(2) ഒരു പുതു സൃഷ്ടിയായി മാറ്റി നീ എന്നെ ഒരുനാളും മറക്കുകില്ല ആ ദിനം ഞാൻ
Verse 2
രാജാവേ നീ എന്റെ ഉള്ളിൽ വന്നപ്പോൾ രാജധാനിയായി മാറിയെൻ ഹൃദയം രാജകോലാഹലം ഹൃദയാങ്കണത്തിൽ രാവിലും പകലിലും മുഴങ്ങിടുന്നു
Verse 3
അനാഥനാം എന്നെ നീ അരികിലണച്ചു അരജന്റെ അനുചരനാക്കിയ സ്നേഹമേ അനുപമ സ്നേഹത്തിൻ ആഴം അളക്കുവാൻ ആരാലും ഒരിക്കലും സാധ്യമല്ല (രാജാവേ നീ എന്റെ)
Verse 4
എന്ത് ഞാൻ പകരമായി ഏകിടും നിനക്കായ് ഏന്തും ഞാൻ രക്ഷതൻ പാനപാത്രം എൻ യേശുവിൻ സ്തുതികൾ എന്നും ഉയർത്തി എന്നേക്കും നിൻ സാക്ഷിയായിടും ഞാൻ (രാജാവേ നീ എന്റെ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?