LyricFront

Orikkalevanum marikum nirnayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ ദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?
Verse 2
പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്റെ ജീവിതമുലകിൽ വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെ
Verse 3
നാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായ വേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെ
Verse 4
ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?