LyricFront

Orikkalum ninakkaattha nanmakal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻ ഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻ കേട്ടിട്ടില്ല ഒരുനാളും ഇതുപോൽ ഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ല
Verse 2
നന്ദിയോടെ ഞാൻ അതോർത്തു പാടിടും നല്ലവനാം യേശുവിനെ വാഴ്ത്തി പാടിടും
Verse 3
ദൈവമനുകൂലമെങ്കിൽ പ്രതികൂലമാര് ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര് ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര് ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര് നന്ദി...
Verse 4
ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരം കയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കു വാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കും മറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും നന്ദി...
Verse 5
ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടും മാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടും മരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടും മഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും നന്ദി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?