LyricFront

Orikkalum oru nanmayum ennil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കലും ഒരു നന്മയും എന്നിൽ ഉളവാകില്ല എന്ന് നിനച്ച നാളിൽ ചേർത്തു നിർത്തി ആ കരങ്ങളിൽ താങ്ങി അരുൾ ചെയ്തു നീയെൻ മകനെന്ന്
Verse 2
ഇത്രമാം കാരുണ്യം എന്നോട് കാണിപ്പാൻ പാപിയാം ഞാൻ എന്തുള്ളു നാഥാ (2) ആ മാധുര്യമാം സ്വരമെങ്ങും ഞാൻ കേട്ടില്ല ഇന്നോളം എൻ ജീവിതേ
Verse 3
ഞാൻ എൻ കുറവുകൾ മാത്രം തിരഞ്ഞപ്പോൾ വാത്സല്യമോടെൻ കണ്ണീർ തുടച്ചു എൻ ബലഹീനത തൻ കൃപയാൽ പൊതിഞ്ഞു എൻ തലയെ ഉയർത്തിയവൻ
Verse 4
ജീവിത ഭാരങ്ങൾ നീറുന്ന നിന്ദകൾ വൻതിരപോലെന്നെ തകർത്തീടുമ്പോൾ ഓടിയണഞ്ഞെന്നെ മാർവോടു ചേർത്തു ക്രൂശിലെൻ വേദന വഹിച്ചവനെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?