LyricFront

Orkkunnu natha anudinavum nine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓർക്കുന്നു നാഥാ അനുദിനവും നിന്നെ ഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നും ഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെ ഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെ
Verse 2
നന്മകൾ നൽകിയെൻ നാളുകൾ ധന്യമായ് നല്ലവൻ നിൻ ദാനമനവധിയായ് നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടും നാളെയും ഇന്നും എന്നായുസെല്ലാം
Verse 3
ഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടും ഉയിരോടുണർത്തിയ ഉന്നതന് ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ് ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ
Verse 4
കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടും കൂടവെ ഉള്ളവൻ പിരിയാ മിത്രം കൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽ കൂടെ നിന്നിടും കർത്തനെന്നും
Verse 5
സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടും സകലവും തന്നവൻ നീ ധന്യനാം സൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേ സർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?