LyricFront

Oro divasavum nammalkkullaavashya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ- മോരോന്നും ദൈവം താൻ നല്കീടുന്നു
Verse 2
കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി- ക്കാവശ്യമോരോന്നും നൽകീടുവാൻ കെരീതു തോട്ടിലും സറെപ്ത നാട്ടിലും വേണ്ടുന്ന സർവ്വവും ദൈവവും തരും
Verse 3
ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾ കൺമുന്നിൽ രക്ഷകൻ കാണായ് വരും ഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയും അൻപുള്ള രക്ഷകൻ നീക്കിത്തരും
Verse 4
വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾ കാർമേഘം നീർത്തോടും നൽകുന്നവൻ എപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻ തൻ മാർവ്വിലെന്നെയും പാലിച്ചീടും
Verse 5
ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോ ഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോ കൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്ന നേരത്തു താനെന്റെ ഭാരവാഹി
Verse 6
ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻ കാലത്തും വൈകിട്ടും കണ്ണീർ തൂകി മീവൽപക്ഷിപോലെ തന്നെ വിളിക്കുമ്പോ- ളൻപുള്ള രക്ഷകൻ നല്കും തുണ
Verse 7
ഭൂലോകം കലങ്ങുമ്പോൾ ഭൂമി കുലുങ്ങുമ്പോൾ ആകെ അനർത്ഥങ്ങൾ കാണായ് വന്നാൽ ഈ ലോകം വിട്ടെന്റെ മേലോക ജീവിത കാലങ്ങളോർത്തു ഞാനാനന്ദിക്കും
Verse 8
കർത്താവേ നീയെനിക്കുണ്ടെന്നറിഞ്ഞു ഞാൻ ഏതൊന്നുകൊണ്ടുള്ളിൽ പേടിപ്പെടും കർത്താവു കൂടുള്ള സാധുക്കൾ ഭൂതലെ ലബനാദ്രിതുല്യരായ് മേവിടുന്നു
Verse 9
വേഗം വരാമെന്നു വാക്കുണ്ടെനിക്കെന്റെ മേലോട്ടു പോയേശുക്രിസ്തൻ തന്റെ വാക്കിന്നൊരിക്കലും ഭേദം വരാതെ താൻ പെട്ടെന്നെനിക്കായ് വന്നീടുമെ
Verse 10
എന്റെ ദൈവം സ്വർഗ സിംഹാസനം തന്നിലെന്നിൻ എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?