ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
നീ തന്ന സ്നേഹം അതെത്ര വലുത്
എന്നുമെൻ നിഴലായ് നീ കൂടെയില്ലേ
എന്നുമെൻ നിഴലായ് നീ ചാരെയില്ലേ;
മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ
എന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നു
Verse 2
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ
Verse 3
പാപവഴികളിൽ വീഴാതെവണ്ണം
കാത്തതാം നിൻ സ്നേഹം
ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്
നിൻ മാർവ്വിൽ നീ എന്നെയും
ചേർത്തതല്ലേ എൻ നാഥനെ:-
Verse 4
കൂരിരുൾ നിറഞ്ഞ പാതയിൽ
ഞാൻ പോയെന്നാകിലും
ജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേ
രക്ഷയിൻ വചനമായ്
എൻ ഹൃദയത്തെ നീ തൊട്ടില്ലെ