LyricFront

Orthidam priyare daivika viliye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ മന്ദതമാറ്റിടുവാൻ ഒന്നായുണർന്നിടുവാൻ
Verse 2
സ്വർഗ്ഗീയ വിളിയതു വിശുദ്ധമാകയാൽ വിശ്വസ്തരായിടണം പരമ വിളിയതു വിശുദ്ധമാകയാൽ യോഗ്യരായി തിളങ്ങിടുവാൻ
Verse 3
ഉൾനിനവറിയുന്ന രൂപാന്തരം തരുന്ന ജീവചൈതന്യമേറും കർത്താവിൻ വചനത്താൽ നവ്യരായ്‌ തീർന്നിടാം ജീവിത പാതകളിൽ
Verse 4
നിർമ്മല വചനത്താൽ നിർമ്മദരായി നാം തീരണമനുദിനവും നാൾക്കുനാൾ നമ്മൾ ശക്തിപ്രാപിക്കുവാൻ ജഡത്തെ മരിപ്പിക്കുവീൻ
Verse 5
ആത്മാവിൻ തുമ്പമാകും ലോകത്തിന്നിമ്പം വെടിഞ്ഞിടാം പ്രിയരെ സ്വർഗ്ഗമോദം വെടിഞ്ഞു ഭൂവിൽ വന്നേശുവിൻ സ്നേഹമതാൽ നിറയാം
Verse 6
ഭിന്നത വെടിഞ്ഞിടാം ഉന്നതനേശുവിൻ രക്ഷിത ഗണമേ നമ്മൾ തമ്മിൽ വർത്തിച്ചിടാം ആത്മിക വർദ്ധനയ്ക്കായ്‌ ദൈവിക ഹിതമതുപോൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?