ഒരു ദിവസം ഞാൻ പോകും
പ്രിയനോടു കൂടെ വാഴാൻ
ഒരു ദിവസം ഞാൻ പോകും
പാരിൻ ദു:ഖങ്ങൾ വിട്ടകന്ന് (2)
Verse 2
കഷ്ടതയില്ലാത്ത നാട്
ഒട്ടും വേദനയില്ലാത്ത വീട്
കണ്ണുനീരില്ല മരണവുമില്ല
ഇരുട്ടിൻ പ്രവർത്തികൾ ഒന്നുമില്ല (2)
Verse 3:
പകയില്ല പഴിയില്ല
ദേഷ്യ വിമർശനമൊന്നുമില്ല
നിന്ദയും പരിഹാസവുമില്ല
എന്നും സന്തോഷമൊന്നു മാത്രം (2)
Verse 4:
നന്ദി കരേററി ഞാൻ പാടും
നന്മകളോർത്തു ഞാൻ സ്തുതിക്കും
കുഞ്ഞാടിനോടു കൂടെ നടക്കും
എന്നാളും ഉന്നതനെ വാഴ്ത്തും (2)
Verse 1
oru divasam njaan pokum
priyanodu koode vaazhaan
oru divasam njaan pokum
paarin du:khangal vittakannu (2)