Verse 1ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
മണവാളനേശുവിൻ വരവിനായി
വരുന്ന വിനാഴികയറിയുന്നില്ലാകയാൽ
ഒരുങ്ങിയുണർന്നിരിക്കാം
Verse 2ദീപം തെളിയിച്ചു കാത്തിരിക്കാം
ജീവനാഥനെ എതിരേൽപ്പാൻ
Verse 3മന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽ
പണിയണം പൊൻ വെള്ളിക്കല്ലുകളാൽ
മരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്ത
വേലകൾ വെന്തിടുമേ അയ്യോ ദീപം...
Verse 4വന്ദ്യവല്ലഭനാം യേശുമഹേശൻ
വിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾ
നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം
സുസ്ഥിരരായിരിക്കാം ദീപം...
Verse 5തൻതിരുനാമത്തിലാശ്രിതരായ് നാം
തളർന്നുപോകാതെ കാത്തിരിക്കാം
അന്ത്യംവരെയുമാദിമസ്നേഹം
ഒട്ടും വിടാതിരിക്കാം നമ്മൾ ദീപം...
Verse 6വെന്തഴിയും ഈ ഭൂമിയെന്നോർത്തു
കാന്തനെക്കാണുവാൻ കാത്തിരുന്നു
എത്ര വിശുദ്ധ ജീവനും ഭക്തിയും
ഉള്ളവരാകേണം നാം പാർത്താൽ ദീപം...
Verse 7ജഡത്തിന്റെ പ്രവർത്തികൾ സംഹരിച്ചു നാം
ജയിക്കണം സാത്താന്യസേനകളെ
ജയിക്കുന്നവനു ജീവപറുദീസയിൽ
ജീവകനിലഭിക്കും... ആമേൻ ദീപം...