ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്റെ ഭവനമതിൽ
പതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2)
ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ...
Verse 2
പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നും
പരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും;
പരമോന്നതനാം പരിശുദ്ധ ദേവന്റെ അരുമസ്വരം കേട്ടു ഞാൻ(2)