LyricFront

Oru prathiphalam unde nishchayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2)
Verse 2
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും ഒരു പ്രതിഫലം...
Verse 3
ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും ഒരു പ്രതിഫലം...
Verse 4
കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ ഒരു പ്രതിഫലം...
Verse 5
കഷ്ടങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം മാറിടുമെ യേശു താൻ വേഗം വന്നീടുമേ തക്ക- പ്രതിഫലം തന്നിടുമേ ഒരു പ്രതിഫലം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?