LyricFront

Orungidam sabhaye orumayode naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം
Verse 2
Chorus ഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചു ആത്മ നാഥനെ എതിരേൽപ്പാൻ
Verse 3
പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ്‌ ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ... സോദരേ വനമേഘേ വരുന്നൂ..
Verse 4
പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ വിശ്വാസ ത്യാഗം നടന്നിടുന്നൂ..
Verse 5
ജീവിതാന്ത്യത്തോളം മരണ ഭയം നീക്കി തന്റെ മരണത്താൽ വിടുവിച്ചവൻ പുന:രുദ്ധാനവും ജീവനുമായവൻ കാന്തയെ ചേർത്തിടാറായ്‌... തന്റെ ഭവനത്തിൽ ചേർത്തിടാറായ്‌
Verse 6
കത്തി അഴിയുമേ ഭൂമിയും ആകാശം കൊടുമുഴക്കത്തോടെ ഒഴിഞ്ഞുപോകും ദൈവ ദിവസത്തിൻ വരവു സമീപമായ് വിശ്ശുദ്ധരും ഭക്തരുമായ് സോദരേ ഉണർന്നിരുന്നെതിരേറ്റിടാം
Verse 7
അത്യുച്ചത്തിൽ നമുക്കാർത്തിടാം പ്രിയരേ അറുക്കപ്പെട്ട ദൈവ കുഞ്ഞാടവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും സ്തോത്രവും മഹത്വവും കൈക്കൊൾവാൻ യോഗ്യനവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?