LyricFront

Orunguka orunguka snehithare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ വിശ്രമനാട്ടിൽ പോകാൻ സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ
Verse 2
അനുദിന സംഭവബഹുലതകൾ കേൾക്കവെ കേൾക്കവെ പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ
Verse 3
ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ പലവിധ ദുർഘട സന്ധികളാൽ നീറിടും നീറിടും ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ
Verse 4
അണുബോംബുകളാൽ ഈ ലോകത്തിൻ പ്രൗഢികൾ പ്രൗഢികൾ അനുനിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ് അതിനുടെ തകൃതികളാണിവിടെ കാണുന്ന സംഭ്രമങ്ങൾ കാണും പ്രതാപമെല്ലാം ധൂളിയാകും അതിനാൽ
Verse 5
ആയിരം ആണ്ടുകൾ ഈ ലോകത്തിൽ വാഴുവാൻ വാഴുവാൻ ആയിരമായിരം ശുദ്ധരുമായ് വന്നിടും വന്നിടും പാതകനാക്കിയ ശത്രുവിനെ അന്ധകാരത്തിൻ കീഴിൽ ബന്ധനസ്ഥനാക്കിടും രാജരാജൻ അതിനാൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?