LyricFront

Padum ninaku nityavum-paramesa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടും നിനക്കു നിത്യവും-പരമേശാ പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാർന്ന നായകാ-പാടും
Verse 2
പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ വാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ പാടും
Verse 3
പാടവമുള്ള സ്തുതിപാഠകനെന്നപോൽ തേടും ഞാൻ നല്ല വാക്കുകൾ-പരമേശാ പാടും
Verse 4
പൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽ ഓർക്കുന്നു നിന്റെ പാലനം-പരമേശാ-പാടും
Verse 5
ഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെ അന്തികം രമൃമാക്കുന്നു-പരമേശാ പാടും
Verse 6
ശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽ ശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ പാടും
Verse 7
കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ തുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ പാടും
Verse 8
സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻ ഞാനും സുഖേന വാഴുന്നു-പരമേശാ പാടും
Verse 9
ആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമ ജീവൻ സമൃദ്ധിയാകുന്നു-പരമേശാ പാടും
Verse 10
ദൈവപ്രഭാവമെന്റെ മുന്നിൽ തിളങ്ങിടുന്നു ചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ പാടും
Verse 11
എന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നും പൊങ്ങും നിനക്കു വന്ദനം-പരമേശാ പാടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?