LyricFront

Padum njaan paramashanu sathathem-ente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടും ഞാൻ പരമേശനു സതതം-എന്റെ പാപമെല്ലാം പോക്കിയതാൽ...
Verse 2
അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ ആർത്തിയറിഞ്ഞവൻ തന്റെ-വാർത്തയെനിക്കേകിയതാൽ
Verse 3
പാനം ചെയ് വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ
Verse 4
ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ
Verse 5
ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷാ ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക് ദൂതഗണം കാവലായ് തന്നനുദിനം എനിക്കവൻ നൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു
Verse 6
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ കഷ്ടമേറ്റെന്റേശുവേപ്പോലാക്കിടുന്നെന്നെ ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നുനിന്നു സ്തുതി- ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു
Verse 7
കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്റെ കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ കാതുകളും കൊതിക്കുന്നേ കാരുണ്യവാരിധേ ദേവാ
Verse 8
വാട്ടവും മാലിന്യവുമേ ഒട്ടുമേശിടാതെയുള്ളോ- രുത്തമമാമവകാശം ലഭ്യമാക്കുവാൻ തിട്ടമായിട്ടവനെന്നെ ചേർത്തിടും മണിയറയിൽ പാട്ടുപാടും കൂട്ടരുമായ് കോടി-കോടി യുഗംവാഴാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?