LyricFront

Padum njan yeshuvin athulya snehathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ പാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽ പാവനമാം ചട്ടമെന്റെ കീർത്തനങ്ങളത്രെ നാൾതോറും അവകളെ ധ്യാനിക്കുന്നു
Verse 2
യേശു എൻ പ്രിയൻ ക്രിസ്തേശു എൻ പ്രിയൻ യേശുവേപ്പോൽ വേറെ പ്രിയനില്ലയേ
Verse 3
പർവ്വതമാം സമം പ്രശ്നങ്ങളാലെ നിർവ്വാഹമില്ലാതെ ഞാനലയുമ്പോൾ നിർമ്മാണപദ്ധതി തന്നിലവനെന്നെ നടത്തി കർമ്മയോഗി ആക്കുന്നെന്നെ അനുദിനവും
Verse 4
കണ്ണുനീർ വഴിത്താര ഞാൻ നടന്നാലും എണ്ണപ്പെട്ടോരാരും കൂട്ടില്ലെന്നാലും എന്തിനു എൻ ഉള്ളം വൃഥാ കലങ്ങുന്നു അണുവും എന്നെ സ്നേഹിക്കുന്ന യേശു ബലഹീനനോ
Verse 5
കഷ്ടതയാകുന്ന കഠിന ശോധനയിൽ നഷ്ടപ്പെടാതെന്റെ വിശ്വാസം കാപ്പാൻ വിശ്വാസത്തിൻ നായകനും പൂർത്തിമാനുമായ യേശുവെ മാത്രം ഞാൻ നോക്കിടുമേ
Verse 6
എന്നുള്ളം നന്ദിയാൽ തുളുമ്പുന്നു മോദാൽ മന്നിലെൻ വേലയും തികച്ചിടുവാനായ് നിന്ദ അപമാനം പഴി ദുഷികളിന്നേവം ഉന്നതാവകാശത്തിനു മുതൽ കൂട്ടല്ലോ
Verse 7
മണ്ണാമെൻ കൂടാരം അഴിഞ്ഞിടുമെന്നോ എൻ പ്രിയൻ വരവും സമീപമായെന്നോ ഏതിനും ഞാനൊരുങ്ങുന്നു കൃപയാൽ നാൾതോറും എനിക്കെന്റെ ഇൻപ വീട്ടിൽ പോയാൽ മതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?