LyricFront

Pahimam deva deva pavanarupa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ
Verse 2
മോഹവാരിധി തന്നിൽ കേവലം വലയുന്ന ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ പാഹി...
Verse 3
ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ ചാലവെ പടച്ചൊരു ദേവനായകാ വന്ദേ പാഹി...
Verse 4
ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ പാഹി...
Verse 5
പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ താപനാശനാ നിൻ കൈയേകിടേണമേ നിത്യം പാഹി...
Verse 6
ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം പാഹി...
Verse 7
നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ പാഹി...
Verse 8
ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ പാഹി...
Verse 9
നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ പാഹി...
Verse 10
ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ പാഹി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?