LyricFront

Pakaraname krupa pakaraname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പകരണമേ കൃപ പകരണമേ നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേ ക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേ
Verse 2
നിന്റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ നിന്റെ മുഖ ശോഭയിൽ ഞാൻ നടക്കണേ നിന്റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ നിന്റെ മൊഴി തരണേ മനം മടുത്തിടുമ്പോൾ
Verse 3
അലറുന്ന സിംഹം പോൽ സാത്താനടുത്തെ അവനാരെ വിഴുങ്ങിടും-എന്നറിയില്ലേ സഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ സഭയിൽ സഹിഷ്ണത ചൊരിയണമേ
Verse 4
നൂതന രോഗവും പെരുകിടുന്നേ ലോകം നൂതന മാർഗ്ഗങ്ങളും തിരഞ്ഞിടുന്നേ ജനം പുതിയ ബലം ധരിച്ചുണരണമേ ജനം അടിപ്പിണരാൽ സൗഖ്യമെടുക്കണമേ
Verse 5
മതിൽ തകർക്കുന്നവർ പുറപ്പെടല്ലേ-സ്വർഗ്ഗ മതിൽ പണിവാൻ നീ ശക്തി തരണേ ഒട്ടും നിലവിളി ഞങ്ങളിൽ മുഴങ്ങിടല്ലേ മുറ്റും സമാധാനമായ് ഭക്തർ തുടരണമേ
Verse 6
നാട്ടുകാരില്ലേ എന്നെ താങ്ങിടുവാൻ സ്വന്ത വീട്ടുകാരില്ലേ ഒട്ടും ആശ്വസിക്കുവാൻ എന്റെ നാട്ടുകാരെല്ലാം നിന്നെ ഏറ്റു ചൊല്ലേണമേ എന്റെ വീട്ടുകാരിലും രക്ഷ ഏകിടണേ
Verse 7
ഒന്നിനോടൊന്നു ഞങ്ങൾ ചേർന്നിരിക്കുവാൻ മനം ഒന്നിലും മയങ്ങാതെ ഉറ്റിരിക്കുവാൻ കൂട്ടം വിട്ടു പോകുവാനിട വന്നിടാതെന്നും പ്രിയ കൂടി വരുവാൻ കൃപ ഏകിടണേ
Verse 8
സോദരന്മാരും എന്റെ സോദരിമാരും സ്വർഗ്ഗ സ്നേഹമറിവാൻ ശക്തി നല്കിടണേ ഞങ്ങൾ സ്നേഹമുള്ളൊരായ് ദിനം ശോഭിതരാവാൻ സ്നേഹ ഹൃദയം നീ വേഗം നല്കിടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?