LyricFront

Palayathin purathai than ninna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട് സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ
Verse 2
പാടുകളേറ്റ പാവനന്റെ പാപമില്ലാത്ത പരിശുദ്ധന്റെ പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ
Verse 3
പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച രക്ഷകനാം നാഥന്റെ രക്ഷണ്യവേല ചെയ്യാം
Verse 4
ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം
Verse 5
രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം
Verse 6
കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ
Verse 7
ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ
Verse 8
ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ തൻ സിദ്ധർ വാണീടുമേ തൻകൂടെ യുഗായുഗമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?