LyricFront

Papee unarnnu nin paathaka vazhikalaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാഗം: ഭൂപാളം, കാന്തിമതിത്തായെ, ചായ്വ്താളം പല്ലവി പാപീ! ഉണർന്നു നിൻ പാതകവഴികളാൽ പരിതപിച്ചിടായ്വാൻ നീ കരുതുക
Verse 2
അനുപല്ലവി ശോഭയേറും നീതിസൂര്യനുദിക്കേണ്ടും ശോഭനാവസരമിങ്ങണഞ്ഞു വന്നിടുന്നിതാ
Verse 3
ചരണങ്ങൾ 1. പാപം കളിയെന്നു പതിവായ് നീ നിരൂപിച്ചു ശാപം വരുത്തിയതു സാരമില്ലയോ പാർത്താൽ ദേവൻ ക്ഷമിച്ചിരിക്കുന്നാകിലുമതിനുടെ കോപവർഷമാം ശിക്ഷ കേവലം വരുമയോ (പാപി...)
Verse 4
അലസാ നീ ഉറുമ്പിന്റെ അരികേ ചെന്നതിൻ വഴി അതിസൂക്ഷ്മമായ നോക്കി ഗ്രഹിക്ക-അതു അധികാരിയോ ഒരു വഴികാട്ടിയോയെ- അറുപ്പു കാലത്തിൽ തൻ ആഹാരം കരുതുന്നു പാപി...
Verse 5
ചെറിയ നിദ്രയും സ്വൽപമരിയ കൈകളിൽ കെട്ടും മിരിക്കട്ടെയെന്നു നീ പറയുന്നുവോ? എന്നാൽ സരണീചാരിയെന്നപോൽ വരുമേ ദരിദ്രത നിൻ കുറവങ്ങായുധവാൻപോൽ ത്വരിതം ത്വാമെതിരേല്ക്കും പാപി...
Verse 6
ഉറങ്ങുന്ന നരനേ! നീ ഉണർന്നു മൃതരിൽ നിന്നു പരിചൊടിന്നതിവേഗമെഴുന്നേല്ക്കുക എന്നാൽ പരമദേവകുമാരൻ ഇരുളിൻ പൂഴിയാം നിന്നിൽ തിരുക്കതിരുകൾ വീശി പരിശോഭിച്ചിടും നിന്മേൽ പാപി...
Verse 7
ഇനിയുമിരുൾ കൊതിച്ചും ചെറിയ നിദ വാഞ്ഛിച്ചും ഹനിയാതുണർന്നു ക്രിസ്തന്നടി ചേർന്നമർന്നുകൊൾ നീ കനലിൻ വർഷമാം ദേവ ചിനമേറ്റുണർന്ന സോദോം ധനികർക്കു ഭവിച്ചപോൽ വരുമാറാകരുതേ ഹാ! പാപി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?