LyricFront

Papi manam thirika paraneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപി മനം തിരിക പരനേശു പാദത്തിൽ ചേർന്നിടുകാ പാപങ്ങൾ ഏറ്റു ചൊന്നാൽ പരനിന്നു പാലനം ചെയ്തീടുമേ
Verse 2
ഏതൊരു നേരവും താൻ വിളിച്ചിടുന്നാരേയും ചേർത്തിടുവാൻ ആരു കരേറിവരും പരനോടു ചേരുവാൻ ഈ ക്ഷണത്തിൽ
Verse 3
യൌവനത്തിന്റെ ശക്തി വാടി പോകും പുല്ലിനു തുല്യമത്രെ വല്ലഭനോടടുത്താൽ നിനക്കെന്നും അല്ലലെന്യേ വസിക്കാം
Verse 4
ലോകം നിന്നെ വെടിയും നേരം നിന്റെ നാളെയേതെന്നറിഞ്ഞ്‌ യേശുവിനോടു ചേർന്നാൽ നിൻ നാടാത് സ്വർഗ്ഗസീയോനാണേ
Verse 5
നല്ല സമാധാനം നിൻ ഉള്ളമതിൽ പള്ളിയുറങ്ങും ദിനം ഉള്ളു തുറന്നു നിന്റെ കള്ളമെല്ലാം തള്ളിപ്പറഞ്ഞിടുകിൽ:-
Verse 6
വന്ദനം യേശുപരാ നിനക്കെന്നും... എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?