LyricFront

Papi nin maanase orkka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു പരനെ(2)
Verse 2
നിൻ പേർക്കുജീവനെ തന്നൊരു നാഥന്റെ കഷ്ടത ഏറ്റവും ചിന്ത്യം ഓടിവാ പാപി തൻ ചാരെ
Verse 3
മരുഭൂമി തന്നിലും ഗലീല നാട്ടിലും ഗിരിമുകളിലുമായ് പോയ രാജനെ കാണുക പാപി
Verse 4
ഇരുകരമതിലും കാലുകൾ രണ്ടിലും നീണ്ടതാം ആണികൾ തറച്ചു നിന്നേ രക്ഷിച്ചിടാൻ പാപി
Verse 5
മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾ ശിരസ്സിൽ നിന്നേശുവിൻ ചോര ധരണിയിൽ വീണതുമോർക്ക
Verse 6
പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾ തുടെതുടെ ഒഴുകി തൻ ചോര വഴി നീളെ വീണതുമൊഴുകി
Verse 7
വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻ മിന്നുന്ന കുന്തം തൻ ചങ്കിൽ കുത്തിയിറക്കിയതോർക്ക
Verse 8
യാതോരു പാപവും ചെയ്യാത്ത ദേവൻ നിൻ പേർക്കു ജീവനേ നൽകി പാപി നീ കാണുക സ്നേഹം
Verse 9
കള്ളനു ശാന്തിയേ നൽകിയ ദേവൻ ഇന്നു നിൻ പാപത്തെ പോക്കും പാപി നീ നേടുക ശാന്തി
Verse 10
രീതി: മഹിമയെഴും പരമേശാ പാഹിമാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?