LyricFront

Papi njan mahaapaapi njan para

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപി ഞാൻ മഹാപാപി ഞാൻ പരാ! യേശു നാഥാ! സ്വാമി! കോപിച്ചീടല്ലേ ദൈവജാതനേ-യേശുനാഥാ! സ്വാമി!
Verse 2
നാവിനാൽ മനം ക്രിയയാലുമേ യേശുനാഥാ! സ്വാമി! നിൻ വിരോധിയായ് പാപി ഞാൻ-പരാ-യേശുനാഥാ! സ്വാമി!
Verse 3
നീതി നോക്കിയാൽ ഭീതിയേറുന്നേ-യേശുനാഥാ! സ്വാമി! ഹേതുവിങ്ങില്ലേ-വാദിച്ചീടുവാൻ-യേശുനാഥാ! സ്വാമി!
Verse 4
ഞാൻ ചെയ്യാത്തൊരു തിന്മയിങ്ങില്ലേ-യേശുനാഥാ! സ്വാമി! പിൻതിരിയല്ലേ എൻ പരാ! പരാ!- യേശുനാഥാ! സ്വാമി!
Verse 5
തിന്മയല്ലാതെ നന്മയിങ്ങില്ല-യേശുനാഥാ! സ്വാമി! നന്മ തിന്മയാൽ തീർന്നു പോകുന്നേ-യേശുനാഥാ! സ്വാമി!
Verse 6
ചിന്തിച്ചെൻ ഉള്ളം വെന്തു നീറുന്നേ-യേശുനാഥാ! സ്വാമി! എന്തു ഞാൻ ചെയ്തേൻ എൻ പരാ! പരാ!-യേശുനാഥാ! സ്വാമി!
Verse 7
അന്നു കള്ളന്നു ദത്തമാം ക്ഷമ-യേശുനാഥാ! സ്വാമി! ഇന്നീ പാപിക്കും തന്നീടേണമേ- യേശുനാഥാ! സ്വാമി!
Verse 8
നീ വെടിയല്ലേ-പാപിയാമെന്നെ-യേശുനാഥാ! സ്വാമി! പോവതിനൊരു-പാതമറ്റില്ലേ-യേശുനാഥാ! സ്വാമി!
Verse 9
എന്നെ മോചിപ്പിച്ചാൽ തന്നെ നിൻകൃപ-യേശുനാഥാ! സ്വാമി! നന്നേ ശോഭിക്കും നന്മ ദായക-യേശുനാഥാ! സ്വാമി!
Verse 10
കാലം പോകുന്നേ മാലിൽ ചാകും മുൻ-യേശുനാഥാ! സ്വാമി! ചേലോടെ കൃപ-ചെയ്തീടേണമേ-യേശുനാഥാ! സ്വാമി!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?