LyricFront

Papiyil kaniyum pavanadeva padm

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാപിയിൽ കനിയും പാവനദേവാ പാദം പണിഞ്ഞിടുന്നേൻ പാപിയാമെന്നെ സ്നേഹിച്ചോ നീ പാരിലെന്നെ തേടിവന്നോ
Verse 2
ദുഷ്ടനരനായ് ദൂഷണം ചെയ്തു ദൂരമായിരുന്നേൻ തേടിയോ നീ എന്നെയും വൻ ചേറ്റിൽനിന്നുയർത്തിയോ നീ
Verse 3
എൻ പാപം തീർപ്പാൻ പരലോകം ചേർപ്പാൻ ഹീനനരനായ് നീ എന്തു ഞാനിതിനീടു നൽകിടും എന്നും നിന്നടിമയാം ഞാൻ
Verse 4
വിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെ വിണ്ണിൽ ചേർത്തിടുവാൻ നിർണ്ണയം നിൻ സേവയെന്യേ ഒന്നുമില്ലിനിയെൻ മോദം
Verse 5
പാപത്തിൻ ഫലമാം മരണത്തിൻ ഭയത്തെ ജയിച്ചവൻ നീയൊരുവൻ ജീവനും സമാധാനവും-എൻ സർവവും നീയേ നിരന്തം
Verse 6
മായയാം ഉലകിൻ വേഷവിശേഷം വെറുത്തേൻ ഞാനഖിലം നിസ്തുലം നിൻ സ്നേഹമെൻ മനം അത്രയും കവർന്നു നാഥാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?