LyricFront

Paramonnatha nin kripayaale

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരമോന്നതാ നിൻ കൃപയാലേ പാരിലോരോ ദിനവും കഴിഞ്ഞിടുന്നു (2) ഓരോ പുലരിയും വിടരുമ്പോഴും ഓരോ ദിനവും കൊഴിയുമ്പോഴും കരുതലോടെന്നെ നീ കാത്തിടുന്നു (2)
Verse 2
മധുരമനോഹരം നിൻ തിരുവചനം എൻ വഴികൾക്കതു മാർഗ്ഗദർശനമേ (2) തിരുഹിതം പോലെ നടന്നിടുവാനായ് (2) തിരുശക്തിയാലെന്നെ നിറയ്ക്കുകയെന്നും പരമോ...
Verse 3
മരക്കുരിശിൽ നീ മരണം വരിച്ചു മരിച്ചവർക്കുത്ഥാനം ഏകി നിന്നുയിർപ്പാൽ (2) തിരുനിണം ക്രൂശിൽ ചൊരിഞ്ഞതിനാലേ (2) വിടുതലിൻ മോദം ഞാൻ അനുഭവിച്ചറിഞ്ഞു പരമോ...
Verse 4
കുറവുകൾ ക്ഷമിച്ചെന്നെ നിൻ പൈതലാക്കി അന്ധകാരം നീക്കി നിൻ തിരുവചസ്സാൽ (2) അന്ധത മാറ്റിയെൻ അധരങ്ങളിൽ സ്തുതി(2) ഗീതങ്ങളാൽ നിറച്ചോനേ സ്തോത്രം പരമോ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?