LyricFront

Paraneshuve karunaanidhe varamekuka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ
Verse 2
തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും
Verse 3
പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും
Verse 4
പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ് മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ
Verse 5
തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ
Verse 6
പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?