LyricFront

Parannidume naam parannidume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പറന്നിടുമെ നാം പറന്നിടുമെ സീയോനിൽ നാം ചേർന്നിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 2
രക്ഷകനായ് യേശു ഭൂവിൽ വന്നു രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 3
മണവാളനായ് മദ്ധ്യാകാശത്തിൽ വരും രാജാവായ് ഒലിവു മലയിൽ വരും ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 4
മദ്ധ്യാകാശെ യേശു വന്നിടുമെ സഭയെ താൻ അവിടേക്കുയർത്തിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 5
തങ്കത്തെരുവീഥിയിൽ നടന്നിടും നാം മുത്തുമണിമാളികയിൽ വസിച്ചിടും നാം ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 6
അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ പ്രിയന്റെ വരവും അടുത്തിടുന്നേ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 7
അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം ജീവ കിരീടം പ്രാപിച്ചിടാം ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 8
ഒരുങ്ങിടുക നാം ഒരുങ്ങിടുക വരവിനായ് നമ്മെ ഒരുക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?