LyricFront

Parayuka parayuka parayuka naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പറയുക പറയുക പറയുക നാം ആശിക്കും അത്ഭുതം പറയുക നാം ഉറപ്പിക്കുക അതു വിശ്വസിക്ക നാം യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം
Verse 2
അശുദ്ധികൾ എല്ലാം നീങ്ങിടട്ടെ വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ പറയുക…
Verse 3
കൈപ്പിന്റെ വേരുകൾ ഇളകിടട്ടെ സ്നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ പറയുക…
Verse 4
ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ പറയുക…
Verse 5
രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ പറയുക…
Verse 6
ശാപത്തിൻ കെട്ടുകൾ തകർന്നിടട്ടെ അനുഗ്രഹമാരി പെയ്തിടട്ടെ പറയുക…
Verse 7
ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ വഴികൾ വിശാലമായ് തീർന്നിടട്ടെ പറയുക…
Verse 8
പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ അത്ഭുതം കാണാനുള്ളവസരങ്ങൾ പറയുക…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?