LyricFront

Parekshanngal enthuvannaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരീക്ഷണങ്ങൾ എന്തുവന്നാലും പതറിടാതെ പ്രാർത്ഥനയാൽ പൊരുതി നിന്നീടും... പിതാക്കന്മാരുടെ കണ്ണുനീരിനെ വിലമതിച്ച ദൈവമെന്നും എന്റെയും ദൈവം... പകലിലും ഇരവിലും ഞാൻ പാടിടും തലമുറയായ് നാഥൻ ചെയ്തനന്മകൾ (പരീക്ഷണങ്ങൾ..)
Verse 2
പട്ടിണിയും ദുഃഖവും നിരാശയും ഇനിയുമെന്റ് ജീവിതത്തിൽ വന്നാലും ഏലീയാവിന് അന്നംനൽകിയ കരമിനിയും കുറുകാതെൻ കൂടെയുണ്ടല്ലോ... ചെങ്കടലിലും വഴിയൊരുക്കിയ ഇസ്രയേലിൻ ദൈവമെന്റെ കൂടെയുണ്ടല്ലോ... (പരീക്ഷണങ്ങൾ..)
Verse 3
എന്റെ തോൽവി കാണുവാനായ്‌ ദുഷ്ട്ടരും... ഏറെനാളായ് കാത്തിരിക്കുന്നെങ്കിലും മല്ലനായിട്ടും ഗോലിയാത്തിനെ തച്ചുടച്ച ശക്തിയെന്റെ കു‌ടെയുണ്ടല്ലോ... സിംഹകുഴിയിലും ദാനിയേലിന് രക്ഷയായ മാർഗ്ഗമെന്റെ കു‌ടെയുണ്ടല്ലോ... (പരീക്ഷണങ്ങൾ...)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?