Verse 1പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ
യേശുവേ നിൻ സാക്ഷി ആകാൻ
എന്റെ ഉള്ളം വാഞ്ചിക്കുന്നെ
Verse 2ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ
കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ
കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ
അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2) പാരിടമാം...
Verse 3രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും
ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2)
എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ
എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2) പാരിടമാം...
Verse 4കൂടെ നടന്ന സ്നേഹിതർ ദൂരെ മാറിയാലും
വാക്കുപറഞ്ഞ ഉറ്റവർ വാക്കു മാറ്റിയാലും (2)
അന്ത്യം വരെയെൻ കൂടെ വന്നിടാമെന്നുരച്ച് യേശു
വാഗ്ദത്തം ചെയ്താൽ വാക്ക് മാറാത്ത സ്നേഹിതൻ (2) പാരിടമാം...
Verse 5ഉടഞ്ഞൊരു മൺപത്രമായ് എന്നെ നൽകിടുന്നൂ
പണിയുകയെന്നെ അപ്പാ നിൻ ഹിതം പോലെ(2)
ഉദരത്തിൽ ഉരിവാകും മുൻപേ എന്നെ കണ്ട നാഥാ
വർണ്ണിപ്പാൻ ആവതില്ല അപ്പാ നിൻ സ്നേഹത്തെ(2) പാരിടമാം...