LyricFront

Parishuddha parane nirantharam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻ പാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻ തിരുജനങ്ങളെ ഉണരീൻ തൻ ദാസർ തിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കും
Verse 2
നാഥനും നമുക്കു താതനും ആയുള്ള നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻ ഏതും ആയാസമെന്യേ തൻ വീട്ടിൽ ഏകനെ പുകഴ്ത്തീടുവിൻ എന്നേക്കും
Verse 3
നൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ നമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻ ഇമ്മഹാ പദവിയെ നാം എല്ലാരും ഇഷ്ടത്തോടാചരിക്കും എന്നേക്കും
Verse 4
വാനവും പാരും താനത്രേ ചമച്ചു വല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻ ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽ നല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കും
Verse 5
ദൈവ പിതാവേ ദിവ്യകുമാരാ ദൈവശുദ്ധാത്മാ ത്രിയേക ദേവേശാ സർവ്വകാലവും പുകഴ്ച-ഭവാനു ഭവിക്കണം ഹല്ലേലുയ്യാ ആമേൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?