LyricFront

Parishuddha parane sthuthi ninakke

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര- ലോകം വിട്ടവനെ സ്തുതി നിനക്ക് തിരുമനസ്സാലീ ധരയിൽ വന്നവനെ കരുണാക്കടലേ സ്തുതി നിനക്ക്
Verse 2
പെരിയ ശത്രുവിനാൽ നരഗണമാകെ കരകണ്ടീടുവതിന്നറിയാതെ തിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്ന തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ പരി...
Verse 3
നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ- പ്പാദമല്ലാതൊരു ഗതിയേത് ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ- ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ പരി...
Verse 4
ദാസരിൻ ബലമേ മനുവേലാ-നിന്നിൽ ചാരിടുന്നവരോടനുകൂലാ കോപത്തീയതിൽ വീണു മുഴുകാതെ എന്നെ കാവൽ ചെയ്തീടുക ദിനംതോറും പരി...
Verse 5
പെരിയശത്രുവിനാൽ നരകാഗ്നി-ക്കിട വരുവതിന്നിടയായ് വന്നിടാതെ അരുമരക്ഷകനെ തിരുകൃപയാലെന്നെ പരിശുദ്ധനാക്കി നിൻ പദം ചേർക്ക പരി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?