LyricFront

Parishuddhaathmaave varika

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധാത്മാവേ വരിക വന്നു നിൻ ജനത്തെ നിറച്ചീടുക പുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻ നിന്റെ വൻകൃപകൾ പകർന്നീടുക
Verse 2
യാഗപീഠത്തിൻ തീക്കനലായ് എന്റെ അധരങ്ങൾ ശുദ്ധമാക്കുക കത്തിയെരിഞ്ഞു തീരും തിരുസേവയതിൽ ഒരു ദീപമായ് ശോഭിക്കുവാൻ
Verse 3
വന്നീടേണമേ ഇന്നാലയത്തിൽ നിന്റെ കാന്തയെ നീ ശുദ്ധമാക്കുക ശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ് മണവാളനെ എതിരേൽക്കുവാൻ
Verse 4
അന്ധകാരഭൂതലത്തിൻ ഇരുൾ ജാതികളെ മൂടിടുമ്പോൾ പ്രഭയിൻ പ്രഭുവേ ഒളി വീശണമേ സൽപ്രകാശമയയ്ക്കേണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?