LyricFront

Parishuddhaathmaavin thee irangaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻ പരിശുദ്ധമാക്കു എൻ ഹൃദയം പരിശുദ്ധനാം അങ്ങേ ആരാധിപ്പാൻ പരിശുദ്ധത്മാവാൽ നിറച്ചീടുക
Verse 2
നിറച്ചീടുക എന്നെ നിറച്ചീടുക പരിശുദ്ധത്മാവാൽ നിറച്ചീടുക
Verse 3
അശുദ്ധികൾ പാപങ്ങൾ നീങ്ങിടുവാൻ അത്മാവിൻ പരിജ്ഞാനം പകർന്നീടുക അനുഗ്രഹ ജീവിതം നയിച്ചീടുവാൻ ആത്മബലം എന്നിൽ പകർന്നീടുക;
Verse 4
പകർന്നീടുക എന്നിൽ പകർന്നീടുക ആത്മബലം എന്നിൽ പകർന്നീടുക...
Verse 5
ഭിന്നത വിദ്വേഷം അകറ്റിടുവാൻ ഉന്നതഭാവങ്ങൾ മാറ്റിടുവാൻ നിർമ്മല ജീവിതം നയിച്ചീടുവാൻ ആത്മ ഫലം എന്നിൽ പകർന്നീടുക;
Verse 6
പകർന്നീടുക എന്നിൽ പകർന്നീടുക ആത്മ ഫലം എന്നിൽ പകർന്നീടുക..
Verse 7
കഷ്ടത ഏറിടും വേളയിലും നഷ്ടങ്ങൾ ജീവിതെ നേരിടിലും ജയകര ജീവിതം നയിച്ചിടുവാൻ ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക;
Verse 8
പകർന്നീടുക എന്നിൽ പകർന്നീടുക ആത്മാവിൻ കൃപ എന്നിൽ പകർന്നീടുക
Verse 9
ജീവന്റെ വചനം വിതച്ചീടുവാൻ ആത്മാവിൻ ശക്തി പകർന്നീടുക അത്ഭുതം അടയാളം നടന്നീടുവാൻ പരിശുദ്ധത്മാവിൻ ബലമരുളൂ;
Verse 10
ബലമരുളൂ എന്നിൽ ബലമരുളൂ പരിശുദ്ധത്മാവിൻ ബലമരുളൂ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?