പരിശുദ്ധനായ ദൈവം നമ്മുടെ
രക്ഷകനായതിനാൽ
വിശ്വാസ പോർക്കളത്തിൽ ഓട്ടം തികച്ചിടാം (2)
ഉല്ലാസ ഗാനങ്ങൾ പാടാം ആരാധിച്ചാനന്ദിച്ചീടാം
സന്തോഷത്താലുളളം നിറഞ്ഞ്
കർത്തനേശുവിൻ പാദത്തിലണയാം (2)
Verse 2:
സർവ്വശക്തനായ ദൈവം
നമ്മെ നയിക്കുവാനുള്ളതിനാൽ
ദുർഘടമേടുകളിൽ നിർഭയമായി വസിക്കാം (2)
പച്ചമേച്ചിൽ പുറങ്ങളിൽ നടത്തും
ദാഹം തീർത്തു ശക്തി പകരും
സ്വസ്ഥമായി ജീവിക്കുവാനും
അവൻ നമ്മെ ശീലിപ്പിക്കും (2)
Verse 3:
സർവ്വജ്ഞാനിയായ ദൈവം
നമ്മുടെ സങ്കേതമായതിനാൽ
എല്ലാ ദോഷങ്ങളും അകറ്റി
അന്ത്യത്തോളം കാത്തുകൊള്ളും (2)
നമ്മെ പേർ ചൊല്ലി വിളിച്ചവൻ
നമുക്കായ് ക്രൂശിൽ മരിച്ചവൻ
നമ്മെ ചേർപ്പാൻ മേഘേ വരുന്നവൻ
രാജാധിരാജനേശു (2)