LyricFront

Pathinaayirangalil athisundaran

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പതിനായിരങ്ങളിൽ അതിസുന്ദരൻ പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ ആരാലും അളന്നിടാൻ ആവതില്ല അവർണനീയം ആ മഹൽ സ്നേഹം
Verse 2
chorus വാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും ജീവനേകി സ്വർഗം തന്ന സ്നേഹമേ
Verse 3
കളങ്കമില്ല മമ നാഥൻ മേനി കരുണയില്ല യൂദർ അടിച്ചപ്പോഴും നീചരാം മനുജരെ വീണ്ടെടുക്കാൻ നിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി
Verse 4
കാരിരുമ്പാണികൾ കാൽകരങ്ങൾ തുളച്ചതിൻ വേദന ഏറ്റുവല്ലോ ക്രൂശതിൽ കള്ളന് അനന്തമായി പറുദീസായേകിയ അനന്തസ്നേഹം
Verse 5
പ്രാണപ്രിയൻ എൻ നീതിസൂര്യൻ മഹിമയിൽ ദൂതരുമായി വരുമ്പോൾ പരനായി കാത്തിരിക്കും വിശുദ്ധർ പറന്നുയരും ചേരും തിരു സവിധേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?