LyricFront

Pathinayiram perkalil paramasundaranaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ ഒരുവൻ മാത്രം (3) മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേ
Verse 2
പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3) പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ് പതിനാ...
Verse 3
ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ എന്നെ വേളി കഴിച്ചീടുവാൻ(3) ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു പതിനാ...
Verse 4
വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു മണവാട്ടി ഒരുങ്ങിനിൽക്കെ(3) പരിശുദ്ധ ഗണങ്ങളിൽ നടുവിൽ വെച്ചവനെന്നെ വേളി കഴിച്ചീടുമേ പതിനാ...
Verse 5
ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3) ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻ മംഗല്യം നടത്തീടുമേ പതിനാ...
Verse 6
ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്റെ കാലുകൾ കുതിച്ചീടുന്നേ(3) കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ പതിനാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?