LyricFront

Pathukampi veenayode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പത്തുകമ്പി വീണയോടെ ചേർന്നു പാടാം യേശുവിന് കാൽവറിയിലെൻ പാപം പോക്കാൻ പാഞ്ഞൊഴുകി തിരുനിണം
Verse 2
എത്ര നാൾ ലോക മൃത്യുപാതേ തത്രപെട്ടോടി ഞാൻ വൃഥാവായ് മായ ലോകം വേണ്ടെനിക്കിനി മൽപ്രാണപ്രിയന്റെ പാതമതി
Verse 3
എത്രയെത്ര ശുദ്ധർ ഗണം പട്ടുപോയി ഈ പോർക്കളത്തിൽ വീണിടാതെ ഓട്ടം തികപ്പാൻ താങ്ങിടണേ തൃക്കൈകളിൽ
Verse 4
അല്ലൽ തിങ്ങിടുമീ മരുവിൽ ആശ വിടാതെ യാത്ര തുടരാം കണ്ണിൻ മണിപോലേശു നാഥൻ കരത്തിലൻപായ് താങ്ങിടും
Verse 5
മുൾമുടി ചൂടി യെരുശലേമിൻ വീഥിയിലൂടെ നടന്ന നാഥൻ പൊന്നിൻ കിരീടം ചൂടിയൊരുനാൾ രാജാധി രാജാവായി വന്നീടുമേ
Verse 6
മുത്തുമണിമയ വിൺപുരിയിൽ പളുങ്കു നദിയുടെ തീരത്ത് ജീവവൃക്ഷഫലം ഭുജിപ്പാൻ കാലമായ്-ഹല്ലേലുയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?